മത്സരയോട്ടം അവസാനിപ്പിക്കാതെ സ്വകാര്യ ബസ്സുകൾ…..

കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ബസ് ഇടിച്ച ബൈക്ക് യാത്രക്കാരന്‍ മറ്റൊരു ബസിന് അടിയിലേക്കാണ് വീണത്. എറണാകുളം കാക്കനാട് സ്വദേശി ഹരിക്കാണ് പരിക്കേറ്റത്. ഇയാള്‍ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു. അങ്കമാലി-കാലടി റൂട്ടിലായിരുന്നു ബസുകളുടെ മത്സരയോട്ടം. നിയന്ത്രണം നഷ്ടമായ ബസ് മറ്റൊരു കാറിലും ഇടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കാലടി ഭാഗത്തേക്ക് വരികയായിരുന്ന ജീസസ്, ലിറ്റില്‍ ഫ്‌ളവര്‍ എന്നീ സ്വകാര്യ ബസുകളാണ് അമിത വേഗതയില്‍ മത്സരിച്ചോടിയത്. ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Related Articles

Back to top button