മതം മാറാൻ പണം വാഗ്ദാനം ചെയ്തു… ആലപ്പുഴയിൽ കൃപാസാനം ധ്യാനകേന്ദ്രത്തിനെതിരെ….
ആലപ്പുഴ: കൃപാസാനം ധ്യാനകേന്ദ്രത്തിനെതിരെ നിർബന്ധിത മതപരിവർത്തനത്തിന് പരാതിയുമായി ആലപ്പുഴ സ്വദേശിയായ യുവാവ്. ഭക്തി ഗാന രചയിതാവ് കൂടിയായ കണ്ണൻ ഭാസിയാണ് നിർബന്ധിത മതപരിവർത്തനത്തിന് എതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കൃപാസാനം പത്രവുമായെത്തുന്നവർ വീട്ടുകരെയടക്കം ഭീഷണിപ്പെടുത്തുന്നതായും മതം മാറാൻ പണം വാഗ്ദാനം ചെയ്തെന്നും യുവാവ് വെളിപ്പെടുത്തി.
ജർമ്മനിയിലായിരുന്ന സമയത്തും ഭീഷണിപ്പെടുത്തി, പണം വാഗ്ദാനം ചെയ്തും ക്രിസ്തുമതത്തിലേക്ക് മാറാൻ നിർബന്ധിച്ചു. മതം മറിയില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ ജയിലഴിക്കുള്ളിൽ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും കണ്ണൻ ഭാസി ആരോപിക്കുന്നു.
കേരളത്തിൽ ഉന്നത പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ ഇതിൽ കണ്ണികളാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് പ്രലോഭനങ്ങൾ കൂടുതലായി വരുന്നത്. ആലപ്പുഴയിൽ നിൽക്കാൻ കഴിയാതെ വന്നതോടെയാണ് ജില്ല വിട്ടതെന്നും കണ്ണൻ ഭാസി പറഞ്ഞു. അതേസമയം വീട് കയറി മതം മാറാൻ നിർബന്ധിക്കുന്നത് പതിവായതോടെ യുവാവ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.