മണിക്കൂറുകൾ പിന്നിട്ടിട്ടും റെയ്‌സിയെക്കുറിച്ച് വിവരമില്ല:.ആശങ്കയിൽ ഇറാൻ…
അസര്‍ബൈജാനില്‍ ഹെലികോപ്റ്റർ അപകടത്തിൽ തകര്‍ന്ന ഹെലികോപ്റ്ററും ഇറാന്‍ പ്രസിഡന്റിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്.ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് ഇറാൻ.രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്.മണിക്കൂറുകൾ പിന്നിട്ടട്ടും പ്രസിഡന്റിനെയും സംഘത്തിനെയും കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.