മഞ്ഞ് ഉരുകി ജലം ഇരച്ചെത്തി..അണക്കെട്ട് തകർന്നു…

മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയർന്നതിന് പിന്നാലെ അണക്കെട്ട് തകർന്നു .അണകെട്ട് തകർന്നതോടെ പതിനായിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു .റഷ്യയിലെ ഓറിൺബർഗ് മേഖലയിലാണ് സംഭവം . ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമാണ് ഉറൽ നദിയിലുണ്ടായത്. ഇതാണ് നദിയിലെ മൺ നിർമ്മിതമായ അണക്കെട്ട് തകരാനിടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി .

വലിയ യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങൾ ഉയർത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് .ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാൽ പർവ്വത മേഖലയിൽ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നേരത്തെ ഒറിൺബർഗ് മേഖലയിൽ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു .300ഓളം വീടുകൾ ഇതിനോടകം പ്രളയജലം വിഴുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

Related Articles

Back to top button