മഞ്ഞുമ്മൽ ബോയ്‌സ് ടീമിനെ കണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്
മഞ്ഞുമ്മൽ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം രജനികാന്തിന്‍റെ ചെന്നൈയിലെ വസതിയിലാണ് കൂടികാഴ്ച നടന്നത്. മലയാള സിനിമയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് അടുത്തിടെയാണ് രജനികാന്ത് കണ്ടത്. തുടര്‍ന്നാണ് അഭിനന്ദനം അറിയിക്കാൻ രജനികാന്ത് മഞ്ഞുമ്മല്‍ ടീമിനെ വീട്ടിലേക്ക് ക്ഷണിച്ചത്.സംവിധായകനും ടീമിനുമൊപ്പമുള്ള സൂപ്പർതാരത്തിന്‍റെ നിരവധി ചിത്രങ്ങൾ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൾ, അരുൺ കുര്യൻ എന്നിവരാണ് രജനികാന്തിന്റെ ക്ഷണം സ്വീകരിച്ച് ചെന്നൈയിലെ വസതിയില്‍ എത്തിയത്. ചിത്രത്തിന്‍റെ ഔദ്യോഗിക ഹാൻഡിൽ കൂടിക്കാഴ്ചയുടെ ഒരു ഗ്രൂപ്പ് ചിത്രം പങ്കിട്ടിട്ടുണ്ട്, “നന്ദി സൂപ്പര്‍സ്റ്റാര്‍” എന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷന്‍.