മഞ്ഞുമ്മൽ ബോയ്‌സ് കേസ്..നിർമാതാക്കളുടെ അറസ്റ്റ് തടഞ്ഞു….

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു .ഇവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.22ന് കേസ് വീണ്ടും പരിഗണിക്കും. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ്.

കേസിൽ പൊലീസ് ബാങ്ക് രേഖകൾ തേടിയിരുന്നു. പരാതിക്കാരനും നിർമാതാക്കളുമായി നടത്തിയ ഇടപാടുകളുടെ രേഖകളാണ് ശേഖരിക്കുന്നത്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരെ രേഖകൾ ലഭിച്ച ശേഷം ചോദ്യം ചെയ്യും.ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button