മഞ്ഞുമ്മല്‍ ബോയ്സ് തരംഗം…ഗുണ കേവിലെ നിരോധിത മേഖലയിൽ യുവാക്കൾ…

കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കള്‍ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.  നിരോധിത മേഖലയിൽ യുവാക്കൾ ഇറങ്ങിയതായി വിവരം ലഭിച്ചയുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിനു പുറമേ തമിഴ്നാട്ടിലും ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ തരംഗമായതോടെ കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും സ‍ഞ്ചാരികളുടെ കുത്തൊഴുക്കാണ്. കൊടൈക്കനാലിലേക്ക് പോകുന്ന സംഘത്തിലൊരാൾ ഗുണ കേവിൽ അകപ്പെടുന്നതാണ് സിനിമയുടെ പ്രമേയം.

ഓഫ് സീസണ്‍ ആയി‌ട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചാരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയതെന്നാണ് കണക്ക്.

Related Articles

Back to top button