മഞ്ഞും മഴയും ആസ്വദിക്കാനെത്തി വനത്തില്‍ കുടുങ്ങി..രക്ഷകരായി പൊലീസും ഫയര്‍ ഫോഴ്‌സും…

അഗളിയില്‍ വ്യൂ പോയിന്റ് കാണാനെത്തിയതിന് പിന്നാലെ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി.പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നാല് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി താഴെയെത്തിച്ചു. അഗളി മഞ്ഞച്ചോല വ്യൂ പോയിന്റ് കാണാനാണ് വിദ്യാര്‍ത്ഥികളെത്തിയത്.എന്നാൽ മഴ കനത്തതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടുമൂടി വഴിതെറ്റി പോകുകയായിരുന്നു. മലയില്‍ കുടുങ്ങിയ വിവരം വിദ്യാർത്ഥികൾ തന്നെയാണ് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയുമായിരുന്നു.

അതേസമയം അഗളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് .മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍, സല്‍മാന്‍,സെഹാനുദ്ദിന്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശക്തമായ മഴയുള്ളതിനാല്‍ ഈ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് യുവാക്കള്‍ മലമുകളിലേക്ക് കയറിയത്.

Related Articles

Back to top button