മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു…..

ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം പടരുകയാണ്. കുറച്ചു ദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടർന്നു 400ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നു. ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരിയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിൽഷ ഷെറിൻ്റെ ആരോ​ഗ്യ സ്ഥിതി മോശമായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു

Related Articles

Back to top button