മഞ്ചേരി കോടതിയിലെ അഭിഭാഷകൻ റോഡരികിൽ മരിച്ച നിലയിൽ..അന്വേഷണം…

മലപ്പുറം മഞ്ചേരിയിൽ അഭിഭാഷകനെ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്. പ്രഭാത സവാരിക്കായി എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button