മകൻ്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ അച്ഛന് ദാരുണാന്ത്യം..മകൻ അറസ്റ്റിൽ…

കൊല്ലം പരവൂരിൽ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു.പൂതക്കുളം പുന്നേക്കുളം സ്വദേശി ശശിയാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയിരുന്നു.പിന്നാലെയാണ് മരണം സംഭവിച്ചത്.തുടർന്ന് ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button