മക്കളേ ഓടിവരൂ….രമ ടീച്ചര്‍ കുട്ടികളെ ഇനി ദൈര്യമായി വിളിക്കും….മന്ത്രി ഇടപെട്ട്, ഭീഷണിയായ കെട്ടിടം പൊളിച്ചു…

പെരുമണ്ണൂർ ജിഎൽപി സ്കൂളിനടുത്ത് പിഞ്ചു കുട്ടികൾക്ക് അപകട ഭീഷണി ഉയർത്തി സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടം പൂർണ്ണമായി പൊളിച്ച് മാറ്റി. പുതിയ അംഗൻവാടി കെട്ടിടത്തിന് സമീപം അപകടാവസ്ഥയിൽ സ്ഥിതി ചെയ്തിരുന്ന ജീർണ്ണിച്ച പഴയ കെട്ടിടം പൊളിച്ച് മാറ്റാത്തതിനാൽ കുട്ടികളോട് അംഗൻവാടിയിലേക്ക് വരല്ലേ എന്നപേക്ഷിക്കുന്ന അംഗൻവാടി അധ്യാപിക രമ ടീച്ചറുടെ ശബ്ദ സന്ദേശം പുറത്ത് വിട്ടിരുന്നു.
നിരവധി തവണ പരാതി പഞ്ചായത്തിൽ നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നും ടീച്ചറുടെ ശബ്ദസന്ദേശത്തിലുണ്ട്. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ അടുത്ത ദിവസം തന്നെ കെട്ടിടം പൊളിച്ച് മാറ്റാൻ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് ചാലിശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് കെട്ടിടം പൂർണ്ണമായി നീക്കം ചെയ്തു. നാളെ മുതൽ അംഗൻ വാടിയിലേക്ക് കുട്ടികൾ വന്ന് തുടങ്ങും

Related Articles

Back to top button