മക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്….

മക്കളെക്കൊന്നു ആത്മഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിയായ യുവതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. പാലക്കാട് കിണാശേരി മഞ്ഞപ്ര ഹൗസിലെ മഞ്ജുളയെയാണ് പാലാക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധികശിക്ഷ അനുഭവിക്കണം.

2020 സെപ്റ്റംബര്‍ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യുവതി അഞ്ചും മുന്നും വയസുള്ള കുട്ടികളെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Related Articles

Back to top button