മക്കളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി…പക്ഷെ…

കുടുംബവഴക്കിനെ തുടർന്ന് ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാല് കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. 32കാരിയായ യുവതിയാണ് കുട്ടികളെയും കൊണ്ട് കിണറ്റിൽ ചാടിയത്.എന്നാൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു.നാല് കുട്ടികളിൽ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. കോമൾ (4), റിങ്കു (3), രാജ്‌വീർ (2), ദേവരാജ് എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം.
മൂത്ത മൂന്ന് കുട്ടികളുടെയും മൃതദേഹം രാത്രിയിൽ കണ്ടെടുത്തെങ്കിലും ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തതെന്നും പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോഡുറാം ഗുർജാർ എന്നയാളാണ് യുവതിയുടെ ഭർത്താവ്. ഇയാൾ കർഷകനാണ്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു.

Related Articles

Back to top button