മക്കളുടെ കൺമുന്നിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് അതിക്രൂരമായി….

മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കൺമുന്നിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് കുടുംബ കലഹത്തെ തുടർന്ന്. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടിൽ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകൾ നിഷാമോൾ (32) ആണ് വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടത്. സംഭവശേഷം ഭർത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനിൽ കീഴടങ്ങി.
വിദ്യാർത്ഥികളായ മക്കൾ ഷാൻഷാജി, നേഹ, ഹെനൻ, ഹെന്ന എന്നിവരുടെ മുന്നിൽ വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്. ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടർന്ന് നിഷാമോൾ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയിൽ അമ്മയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. 2 ആഴ്ച മുമ്പാണ് ക്വാർട്ടേഴ്സിലേക്ക് മാറിയത്. ഒപ്പമുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു.

മൂത്ത കുട്ടിയെ 10-ാം ക്ലാസിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാർട്ടേഴ്സിലെത്തി. വാക്കേറ്റത്തിനിടെ കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസിൽ ഷാജി മൊഴി നൽകിയത്. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ നിഷാമോളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Related Articles

Back to top button