മകള്‍ ദളിത് യുവാവിനൊപ്പം ഒളിച്ചോടി..യുവാവിന്റെ അമ്മയെ തട്ടിക്കൊണ്ടുപോയി യുവതിയുടെ കുടുംബം…

മകള്‍ അന്യമതസ്ഥനൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ തട്ടികൊണ്ടുപോയി യുവതിയുടെ കുടുംബം.മിഴ്‌നാട് ധര്‍മ്മപുരിയിലാണ് സംഭവം. ധര്‍മ്മപുരിക്ക് സമീപത്തെ മൊറപ്പൂര്‍ ഗ്രാമത്തിലാണ് 24 വയസുളള ദളിത് യുവാവിനൊപ്പം 23 വയസുള്ള ഇതര ജാതിയിലെ യുവതി ഒളിച്ചോടിയത്.സംഭവത്തിന് പിന്നാലെ മകളെ വിട്ടുകിട്ടാന്‍ യുവാവിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ സംഘം യുവാവിന്റെ അമ്മയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ദമ്പതികളെയും പെണ്‍കുട്ടിയുടെ കുടുംബത്തെയും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്‍റെ അമ്മയെ പൊലീസ് കണ്ടെത്തിയിരുന്നു.

യുവാവും യുവതിയും പഠനം പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്നു. മകളെ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമായിരുന്നു യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട്ടിലെത്തിയത്. കൃഷിയില്‍ ബിരുദധാരിയാണ് യുവാവുമായി 23കാരിക്ക് പ്രണയമുണ്ടെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നു. എങ്കിലും മകളെ കാണാതായ അതേദിവസം തന്നെ യുവാവിനെ കാണാതായതോടെയാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. ഇതിന് പിന്നാലെയാണ് ഒളിച്ചോടിയവര്‍ തിരികെ വരുന്നതിനാണെന്ന് വ്യക്തമാക്കി യുവാവിന്റെ അമ്മയെ പിടികൂടി കൊണ്ടുപോയത്.

Related Articles

Back to top button