മകളുടെ സ്കൂൾ ഫീസ് പോലും അടക്കാതെ ധോണിയുടെ കളി കാണാൻ മുടക്കിയത് 64000 രൂപ…

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ ചെന്നൈക്ക് ജയിക്കാന്‍ 19 പന്തില്‍ മൂന്ന് റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് മുന്‍ നായകന്‍ എം എസ് ധോണി ക്രിസീലെത്തിയത്. ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തിലാണ് ധോണി ക്രിസീലെത്തിയത്. ജയമുറപ്പിച്ച മത്സരത്തില്‍ ധോണി എന്തിനാണ് ബാറ്റിംഗിന് ഇറങ്ങിയത് എന്ന് ചിലരെങ്കിലും കരുതിക്കാണും. എന്നാല്‍ അതിനുള്ള ഉത്തരമാണ് മകളുടെ സ്കൂള്‍ ഫീസ് പോലും അടക്കാതെ കടംവാങ്ങിയ പൈസകൊണ്ട് ബ്ലാക്കില്‍ 64000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത കളി കാണാനെത്തിയ ഒരു ആരാധകന്‍.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ധോണിയുടെ ബാറ്റിംഗ് നേരില്‍ കാണാനായാണ് ഈ ആരാധകന്‍ 64000 രൂപ മുടക്കി തനിക്കും മക്കള്‍ക്കും മത്സരം കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചത്. സ്പോര്‍ട്സ്‌വാക്ക് എന്ന പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരാധകന്‍ താന്‍ മകളുടെ സ്കൂള്‍ ഫീസ് പോലും അടച്ചിട്ടില്ലെന്നും കടം വാങ്ങിയ പൈസ കൊണ്ടാണ് ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് മത്സരം കാണാനെത്തിയതെന്നും തുറന്നു പറഞ്ഞത്. ധോണി ബാറ്റിംഗിനിറങ്ങിയപ്പോള്‍ താനും മൂന്ന് മക്കളും ആവേശം കൊണ്ട് തുള്ളിച്ചാടിയെന്നും ഇയാള്‍ പറഞ്ഞു.

Related Articles

Back to top button