മകളുടെ വിവാഹം.. പ്രധാനമന്ത്രിയെ ക്ഷണിച്ച് നടൻ സുരേഷ് ഗോപി…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുൻ എം.പിയുമായ സുരേഷ് ഗോപി. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ വൈകിട്ടായിരുന്നു കൂടികാഴ്ച്ച. മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ സുരേഷ് ഗോപി ക്ഷണിച്ചു. സുരേഷ് ഗോപിക്ക് ഒപ്പം കുടുംബവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും, സുരേഷ് ഗോപി നടത്തിയ പദയാത്രയും കൂടികാഴ്ചയിൽ ചർച്ചയായി. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകൾ സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.