മകളുടെ കാമുകനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക ദൃക്സാക്ഷി മൊഴി….
കൊല്ലം: കൊല്ലം ഇരട്ടക്കടയിലെ 19 കാരന്‍റെ കൊലപാതകത്തിൽ നിര്‍ണായക ദൃക്സാക്ഷി മൊഴി പുറത്ത്. പെൺകുട്ടിയുടെ മുന്നിൽവച്ചാണ് പ്രസാദ് അരുണിനെ കുത്തിയതെന്ന് സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ദക്സാക്ഷി ആൽഡ്രിൻ വിനോജ് പറഞ്ഞു. ആൽഡ്രിനൊപ്പമാണ് അരുൺ പെൺകുട്ടിയുള്ള വീട്ടിൽ എത്തിയത്. അരുണിനെ കുത്താനുള്ള ശ്രമം തടഞ്ഞ തന്നെയും ആക്രമിക്കാൻ ശ്രമിച്ചു. കുത്തേറ്റ അരുണിനെ താൻ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ആല്‍ഡ്രിൻ പറഞ്ഞു.