മകളുടെ ആത്മഹത്യയിൽ പ്രതികാരം..മകളുടെ സുഹൃത്തിനെ കൊല്ലാൻ കൊട്ടേഷൻ നൽകി..അച്ഛനടക്കം 4 പേർ പിടിയിൽ…
മണ്ണന്തലയിൽ മകളുടെ സുഹൃത്തിനെ അപായപ്പെടുത്താൻ അച്ഛൻ ക്വട്ടേഷൻ നൽകി. യുവാവിനെ കൊലപ്പെടുത്താനായി രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നൽകിയത്. സംഭവത്തിൽ നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷൻ സംഘവും അറസ്റ്റിലായി.. മെഡിക്കൽ കോളേജ് സ്വദേശി സ്വർണപ്പല്ലൻ മനു, സൂരജ്,സന്തോഷിന്റെ ബന്ധു ജിജു എന്നിവരാണ് മണ്ണന്തല പൊലീസ് പിടിയിലായത്.
ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ക്വട്ടേഷൻ നൽകിയത്.സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നതും പ്രതികാര കഥ വ്യക്തമാകുന്നതും. മകളുടെ ആത്മഹത്യയില്‍ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയതെന്ന് സന്തോഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.