മകന് പിന്നാലെ അമ്മയും യാത്രയായി..ഭര്‍ത്താവ് തീകൊളുത്തിയ യുവതിയും മരിച്ചു…
വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മരിച്ചു.ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം. ഇവരുടെ മകൻ അമൽ (17) ഇന്ന് രാവിലെ മരിച്ചിരുന്നു.പിന്നാലെയാണ് അമ്മയും മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ രാത്രിയാണ് സംഭവം.വർക്കല സ്വദേശി രാജേന്ദ്രൻ ബിന്ദുവിനെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.ആക്രമണത്തിൽ തീപൊള്ളലേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്.കഴിഞ്ഞ ആറ് മാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളും മറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍ അമലിനെയും രാജേന്ദ്രന്‍ ആക്രമിച്ചത്. പെയിന്‍റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ കയ്യില്‍ കരുതിയ ടര്‍പ്പന്‍റൈന്‍ ഒഴിച്ചാണ് ഇരുവരെയും തീകൊളുത്തിയത്.