മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
കൊല്ലം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശി ദ്രൗപതി(60)യാണ് മരിച്ചത്. ഞായറാഴ്ചയാണ് വീട് വിറ്റ 5 ലക്ഷം രൂപ നൽകിയില്ലെന്ന് ആരോപിച്ച് ദ്രൗപതിയെ മകൻ പ്രമോദ് മർദ്ദിച്ചത്. മദ്യലഹരിയിൽ തല തറയിൽ ഇടിച്ചായിരുന്നു ക്രൂരമർദ്ദനം. ഗുരുതരമായി പരിക്കേറ്റ ദ്രൗപതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ഒറ്റമുറി വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന ദ്രൗപതിയെ സമീപവാസികൾ അറിയിച്ചതിന് പിന്നാലെ വെസ്റ്റ് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രമോദ് റിമാൻഡിലാണ്.