മകന്റെ മർദനത്തിൽ പിതാവ് മരിച്ചു

കൊല്ലം: ചവറ തേവലക്കരയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. മകൻ മനോജി (37) നെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് അച്യുതൻ പിള്ളയ്ക്ക് മർദനമേറ്റത്. തുടർന്ന് അവശനിലയിലായ അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യ മരിച്ചു.

Related Articles

Back to top button