മകന്റെ മരണം.. മരുമകൾക്ക് പുനര്‍ വിവാഹം… പിന്നാലെ….

28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍. രഹസ്യമായി നടത്തിയ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്‍റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈലാസ് യാദവിന്‍റെ ഭാര്യ മരിച്ചിരുന്നു. കൈലാസ് യാദവിന്‍റെ മൂന്നാമത്തെ മകന്‍റെ ഭാര്യ ആയിരുന്നു പൂജ. മകന്‍റെ മരണത്തിന് ശേഷം പൂജയെ കൈലാസ് യാദവ് പുനര്‍ വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതിന് പിന്നാലെ പൂജ ആദ്യ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു. ബഡ്ഗല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പാറാവ് ജോലിക്കാരനാണ് കൈലാസ് യാദവ്. പൂജയുടെ സമ്മതത്തോടെയാണ് കൈലാസ് യാദവ് ഇവരെ വിവാഹം ചെയ്തതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യ ഭര്‍ത്താവിന്‍റെ വീട്ടില്‍ തിരിച്ചെത്തിയ പൂജയെ കൈലാസ് യാദവ് വിവാഹം ചെയ്ത കാര്യം അയല്‍ക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മറച്ചുവച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ വിവാഹ ചിത്രം വൈറലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈലാസിന്‍റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരുവരുടേയും സമ്മതത്തോടെയുള്ള വിവാഹമാണെന്നും പൊലീസ് വിശദമാക്കുന്നു. പരാതി ലഭിച്ചെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button