മകനെ കാണാനില്ലെന്ന് പരാതി നൽകി.. മൂന്ന് ദിവസത്തോളം തെരച്ചിൽ… ഒടുവിൽ….
കാമുകനെ സ്വന്തമാക്കാൻ വിവാഹിതയായ യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മകനെ കാണാനില്ലെന്ന് പരാതി നൽകിയ ഇവർ മൂന്ന് ദിവസത്തോളം പൊലീസിനൊപ്പം ചേർന്ന് തെരച്ചിൽ നടത്തുകയും ചെയ്തു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ദിൻഡോലി മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. നിർമാണത്തൊഴിലാളിയായ നയന മാണ്ഡവി എന്ന സ്ത്രീയെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനെ കിട്ടാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. ‘ദൃശ്യം’ സിനിമ കണ്ടാണ് മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കാൻ പഠിച്ചതെന്നും യുവതി മൊഴി നൽകി.