ഭർത്താവ് മരിച്ച് മിനിറ്റുകൾക്കുള്ളില്‍ ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു…
വയോധികനായ ഭര്‍ത്താവ് മരിച്ച് 20 മിനിറ്റിനുള്ളില്‍ വികലാംഗയായ ഭാര്യ തീകൊളുത്തി ജീവനൊടുക്കി.ഇതോടെ ഭാര്യാഭര്‍ത്താക്കന്മാരെ ഒരേ ചിതയില്‍ തന്നെ അടക്കം ചെയ്തു. ഉത്തരാഖണ്ഡ്, നൗഗാവിലെ ഭാദേസർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 85 കാരനായ തതുര രാജ്പുത് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അസുഖബാധിതനായിരുന്നു.തുടർന്ന് മരിക്കുകയായിരുന്നു.ഭർത്താവിന്‍റെ മരണ വാർത്ത കേട്ടതിന് പിന്നാലെ, അംഗവൈകല്യമുള്ള ഭാര്യ ജംനാഭായി രജ്പുത് വീട്ടിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
അതേസമയം ഭര്‍ത്താവിന്‍റെ ചിതയില്‍ ആത്മാഹൂതി ചെയ്യുന്ന ആചാരമായ സതി അനുഷ്ഠിക്കാന്‍ ജംനാഭായി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അതൊരു തമാശയായാണ് കണ്ടിരുന്നതെന്ന് ജംനാഭായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഗ്രാമവാസികള്‍ പറഞ്ഞു. ഇവരുടെ രണ്ട് ആൺമക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു.