ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം… യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു….
ഭർത്താവ് ഇല്ലാത്തസമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ്
കൊണ്ട് മുറിച്ച് യുവതി. ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27കാരനായ പ്രതിയെ പോലീസ്
അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകൾ നിലയിൽ കൂടി 27കാരൻ അതിക്രമിച്ചു
കടക്കുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ
തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന്
പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവസ്ഥലത്തേക്ക് നാട്ടുകാർ
ഓടിയെത്തിയെങ്കിലും പ്രതിസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പോലീസും
നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി.