ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രിയിലെത്തിയ യുവാവിനെയും നാട്ടുകാർ തടഞ്ഞുവെച്ചു

ഭർത്താവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി എത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞ് വച്ച് പോലീസിന് കൈമാറി. സദാചാരക്കാർ ചമഞ്ഞ് നാട്ടുകാർ നടത്തിയ ഇടപെടൽ പോലീസിനു പുലിവാലായി. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നു കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു പോലീസിനെ കുഴപ്പിച്ച സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ് യുവതി. ഇവരുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നതായി നാട്ടുകാർ ആരോപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാർ സദാചാര പൊലീസ് ചമഞ്ഞ് രംഗത്ത് എത്തിയത്. തുടർന്നു ഇവിടെ രാത്രിയെത്തിയ യുവാവിനെയും യുവതിയെയും വീട്ടിൽ എത്തി നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. കോട്ടയം തിരുവാർപ്പ് ചെങ്ങളത്താണ് സംഭവം.

തുടർന്ന് നാട്ടുകാർ കുമരകം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ ഭർത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിർദേശം അനുസരിച്ചാണ് നാട്ടുകാർ ചേർന്ന് ഇരുവരെയും പിടികൂടിയതെന്ന് നാട്ടുകാർ പോലീസിനോടു പറഞ്ഞു. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച ശേഷം പോലീസ് സംഘം രണ്ടു പേരോടും സംസാരിച്ചു. ഭർത്താവുമായി ചേർന്ന് താമസിക്കാൻ താല്പര്യമില്ലെന്ന് യുവതി പൊലീസിനോടു പറഞ്ഞു. യുവതിയും ഭർത്താവും തമ്മിൽ പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേർപിരിയാമെന്ന ഉറപ്പിന്മേലാണ് പോലീസ് ഇവരെ വിട്ടയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button