ഭർത്താവിന് മദ്യം… മകൾക്ക് മട്ടൻ കറി…. ശേഷം മരുമകനുമായി ഒളിച്ചോട്ടം
മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷം മരുമകനൊപ്പം ഒളിച്ചോടി അമ്മായിയമ്മ. സംഭവ ദിവസം വീട്ടിലെല്ലാവര്‍ക്കും മട്ടന്‍ കറി നല്കി സല്‍ക്കരിച്ച ശേഷമാണ് ഇവര്‍ പദ്ധതി നടപ്പാക്കിയത്. സൽക്കാരത്തിന് പിന്നാലെ, മരുമകൻ തന്റെ അമ്മായിയപ്പന് മദ്യം നൽകുകയും ചെയ്തു. അമിതമായി മദ്യപിച്ച ഇയാൾ ബോധം കെട്ട് കിടന്ന സമയമാണ് ഒളിച്ചോട്ടം.
അമ്മായിയമ്മയും മരുമകനും തമ്മില്‍ മൊട്ടിട്ട പ്രണയം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല. ഒരിക്കലും വിചാരിക്കാത്ത സംഭവത്തിന്റെ നടുക്കത്തിലാണ് വീട്ടുകാര്‍. അമ്മായിയമ്മയും മരുമകനും തമ്മില്‍ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മദ്യപിച്ച് അമ്മായിയപ്പനും, ഭക്ഷണം കഴിച്ച് ഭാര്യയും ഉറങ്ങിയ സമയം നോക്കിയാണ് മരുമകൻ തന്റെ അമ്മായിയമ്മയുടെ ഒളിച്ചോടിയത്.
വൈകിട്ട് നാല് മണിക്ക് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മരുമകനും സ്ഥലംവിട്ട കാര്യം ഗൃഹനാഥൻ മനസിലാക്കിയത്. തുടര്‍ന്ന് രണ്ടുപേരെയും കാണ്മാനില്ല എന്ന് കാട്ടി ഇദ്ദേഹം പോലീസില്‍ പരാതി നല്കി. നാരായണ്‍ ജോഗി എന്നയാള്‍ക്ക് രമേശ് തന്റെ മകള്‍ കിസ്നയെ വിവാഹം ചെയ്തു നല്‍കിയിരുന്നു. എന്നാല്‍ മരുമകനും അമ്മായിയമ്മയും പ്രണയിക്കുന്ന വിവരം ആരും അറിഞ്ഞില്ല. ആനദര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. അമ്മായിയമ്മയ്ക്ക് മൂന്ന് പെണ്മക്കളും ഒരു മകനുമുണ്ട്. മരുമകന് മൂന്ന് കുട്ടികളുടെ പിതാവാണ്. നാടുവിടുമ്പോള്‍ ഇയാള്‍ ഒരു മകളെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്.