ഭൂമി തർക്കം..ദലിത് യുവാവിനെ വെടിവച്ച് കൊന്നു..മുൻ സൈനികനായി തിരച്ചിൽ…
ഭൂമി തർക്കത്തിന്റെ പേരിൽ മുൻ സൈനികൻ ദലിത് യുവാവിനെ വെടിവച്ചു കൊന്നു.സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.യുപിയിൽ തരബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പക്രി ദുബെ ഗ്രാമത്തിലാണ് സംഭവം നടന്നത്.രമേഷ് ഭാരതിയാണ് (46) കൊല്ലപ്പെട്ടത്.അരുൺ സിങാണ് പ്രതി.
അരുൺ സിങ്ങും കൊല്ലപ്പെട്ട രമേഷ് ഭാരതിയും തമ്മിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.തർക്കത്തിനിടെ അരുൺ തോക്കെടുത്ത് രമേശിനു നേർക്ക് നിറയൊഴിക്കുകയായിരുന്നു.വെടിയേറ്റ രമേഷ് ഭാരതി സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. പ്രതിയെ പിടികൂടാൻ ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.