ഭൂമിയിൽ ഛിന്നഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത…..കൃത്യമായ വർഷവും ദിവസവും പ്രവചിച്ച് നാസ…
ഭൂമിയിൽ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് നാസ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള 72% സാധ്യതയുണ്ടെന്നും അത് തടയാൻ വേണ്ടത്ര തയ്യാറായേക്കില്ലെന്നും നാസ പറയുന്നു. നാസ ഏപ്രിലിൽ അഞ്ചാമത് പ്ലാനറ്ററി ഡിഫൻസ് ഇൻ്ററാജൻസി ടാബ്‌ലെറ്റോപ്പ് സംഘടിപ്പിക്കുകയും ജൂൺ 20-ന് മേരിലാൻഡിലെ ലോറലിലുള്ള ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിൽ (എപിഎൽ) ഫലം പുറത്തുവിടുകയും ചെയ്തു. നാസയെ കൂടാതെ, വിവിധ യുഎസ് സർക്കാർ ഏജൻസികളിൽ നിന്നും അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുമുള്ള നൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
ഭാവിയിൽ കാര്യമായ ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ലെങ്കിലും, ഛിന്നഗ്രഹ ഭീഷണിയോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ഭൂമിയുടെ കഴിവ് വിലയിരുത്തി. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ എങ്ങനെ നേരിടുമെന്നും ഒരു വലിയ ഛിന്നഗ്രഹത്തിൻ്റെ ആഘാതം മനുഷ്യരാശിക്ക് വർഷങ്ങൾക്ക് മുമ്പേ പ്രവചിക്കാനും തടയാൻ നടപടിയെടുക്കാനുമുള്ള സാങ്കേതികവിദ്യയാണ് പരിശീലിച്ചതെന്നും നാസ ഹെഡ്ക്വാർട്ടേഴ്സിലെ പ്ലാനറ്ററി ഡിഫൻസ് ഓഫീസർ എമെരിറ്റസ് ലിൻഡ്ലി ജോൺസൺ പറഞ്ഞു. പ്രാരംഭ കണക്കുകൂട്ടലുകൾ അനുസരിച്ച് ഭൂമിയിൽ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യത 14 വർഷത്തിനിടെ ഏകദേശം 72 ശതമാനമാണെന്നും പറയുന്നു. കൃത്യമായി പറഞ്ഞാൽ, 2038 ജൂലൈ 12-ന് ഭൂമിയിൽ ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത 72 ശതമാനമാണെന്നും പറയുന്നു.