ഭൂചലന സൂചനകളില്ല.. ‘കൂൺ ‘ ഇടിയാണെന്നും ഉറപ്പില്ല.. സ്കൂളിന് അവധി…

വയനാട് അമ്പലവയല്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ അനുഭവപ്പെട്ട മുഴക്കം ഭൂചലനമെന്ന് സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി. ഭൂചലനം സ്ഥിരീകരിക്കാവുന്ന വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പരിശോധിക്കുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റ് അറിയിച്ചു. വയനാട് പൊഴുതന മേഖലയിൽ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകൾ പരിശോധിക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താൻ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിച്ചു. നിലവിൽ ഭൂകമ്പ രേഖകൾ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ല. കാത്തിരിക്കുവാനും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം വ്യക്തമാക്കുന്നു.

അതേസമയം വീടിനുള്‍പ്പെടെ ചെറിയ കുലുക്കം ഉണ്ടായെന്ന് ചിലര്‍ അറിയിച്ചതായും വാര്‍ഡ് മെമ്പര്‍ അറിയിച്ചു. ഇതുവരെയും നാശനഷ്ടം സ്ഥിരീകരിച്ചിട്ടില്ല. മുണ്ടക്കൈയില്‍ നിന്നും 24 കിലോമീറ്ററിലധികം ഉണ്ട് അമ്പലവയൽ. മുൻകരുതലായി എടക്കല്‍ ജിഎസ്പി സ്‌കൂളിന് അവധി നല്‍കി.

Related Articles

Back to top button