ഭൂചലനത്തിന് പിന്നാലെ നിറയെ വെള്ളമുണ്ടായിരുന്ന കിണർ വറ്റി വരണ്ടു..ആശങ്ക…

പാലക്കാട് ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ നിറയെ വെള്ളമുണ്ടായിരുന്ന കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിച്ചില്ല.തുടർന്നാണ് കിണറ്റിൽ വെള്ളമില്ലെന്ന് കണ്ടെത്തിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്. ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്.

Related Articles

Back to top button