ഭീകരാക്രമണം.. പൂഞ്ചില്‍ അതീവ ജാഗ്രത..കൂടുതല്‍ സൈനികരെ വിന്യസിച്ചു…
ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത .ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്നു. ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു .