ഭീകരരുമായി ഏറ്റുമുട്ടൽ..ജമ്മുവിൽ നാല് സൈനികര്‍ക്ക് വീരമൃത്യു…
ജമ്മുകശ്മീരിലെ ഡോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണു മരിച്ചത്ഭീകരരെ തിരഞ്ഞു പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് വെടിവെപ്പുണ്ടായത്.ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികർ ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ ടൈഗേഴ്സ് എന്ന സംഘടന ഏറ്റെടുത്തു. ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘവുമായി ബന്ധമുള്ള സംഘടനയാണ് കശ്മീര്‍ ടൈഗേഴ്സ്.സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരർ ജമ്മുവിൽ മാത്രം തമ്പടിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്.