ഭാര്യ മരണക്കിടക്കയിൽ… അവസാന ആഗ്രഹം കേട്ട് ഞെട്ടി….
മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഭാര്യയോട് അവസാനത്തെ ആഗ്രഹം ചോദിച്ച യുവാവ് ആശയക്കുഴപ്പത്തിൽ. തന്റെ മുൻ കാമുകനുമൊത്ത് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നാണ് തന്റെ അവസാന ആഗ്രഹമെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഭർത്താവ് ത്രിശങ്കുവിലായത്. ഗുരുതര രോഗം ബാധിച്ച ഭാര്യക്ക് ഇനി ഒമ്പത് മാസം കൂടിയേ ആയുസ്സുണ്ടാകൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് ഭാര്യയുടെ എന്താഗ്രഹലും സാധിച്ചുകൊടുക്കാൻ ഭർത്താവ് തയ്യാറായത്. എന്നാൽ, ഭർത്താവിനെ ഞെട്ടിച്ച ആഗ്രഹമാണ് ഭാര്യ തുറന്ന് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത യുവാവ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.
തന്റെ അഭിമാനം കാരണം ഭാര്യയുടെ ആഗ്രഹം നിരസിക്കണോ അതോ തന്റെ മുൻ പങ്കാളിയോടൊപ്പം ശയിക്കാനുള്ള ആഗ്രഹം നിറവേറ്റണോ എന്നതിൽ തീരുമാനമെടുക്കാൻ പ്രയാസപ്പെടുകയാണെന്ന് ഭർത്താവ് പോസ്റ്റിൽ പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥയിലാണ് താനെന്ന് യുവാവ് പറയുന്നു.