ഭാര്യയോട് പറയാതെ 2 തക്കാളി എടുത്തു.. പിന്നാലെ യുവതി…

പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണക്കാരന്റ ദൈന്യം ദിന ജീവിതത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടായാലോ? എങ്കിൽ അങ്ങനെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊള്ളുന്ന വിലയ്ക്കിടെ വാങ്ങിയ തക്കാളി ഉപയോഗിച്ചതിനേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടാകുകയും പിന്നാലെ യുവതി മകളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. മധ്യപ്രദേശിലെ ഷാദോളിലാണ് സംഭവം.

ഭക്ഷണം ടിഫിനുകളാക്കി നല്‍കുന്ന വ്യാപാരത്തില്‍ ഏര്‍പ്പെട്ട സഞ്ജീവ് ബര്‍മനും ഭാര്യയും തമ്മിലാണ് തക്കാളിയുടെ പേരില്‍ കലഹമുണ്ടായത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകളെയും കൂട്ടി വീട് വിട്ട് പോയതായാണ് സഞ്ജീവ് ബര്മന്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ഇവരെ കണ്ടെത്താന്‍ ശ്രമിച്ച് സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍. താനുണ്ടാക്കിയ കറിയില്‍ രണ്ട് തക്കാളി ഉപയോഗിച്ചതാണ് വാക്കു തര്‍ക്കത്തിന്‍റെ മൂലകാരണമെന്നും മൂന്ന് ദിവസമായി ഭാര്യയേയും മകളേയും കാണാനില്ലെന്നുമാണ് ഇയാളുടെ പരാതി. കേള്‍ക്കുമ്പോള്‍ തമാശയാണെന്ന് തോന്നുമെങ്കിലും വിലക്കയറ്റം ഗുരുതര പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നാണ് ഇയാള്‍ പ്രതികരിക്കുന്നത്.

Related Articles

Back to top button