ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു.. പ്രതിക്ക്…

തൃശൂർ: ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തികൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 മെയ് മൂന്നിന് രാത്രി മദ്യപിച്ചെത്തിയ ജിതീഷ് ഭാര്യ സന്ധ്യയുമായി വഴക്കുണ്ടാക്കുകയും വായിൽ മദ്യം ഒഴിച്ച് കൊടുത്ത് മർദ്ദിക്കുകയും ചെയ്തു. ടോർച്ച് കൊണ്ട് തലക്കടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ധ്യയെ ജിതീഷ് മക്കളുടെ മുന്നിൽ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയായിരുന്നു. സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സന്ധ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയും ഭീക്ഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 3 കുട്ടികളെയും സർക്കാർ ഷെൽട്ടർ ഹോമിലാക്കിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സക്ഷികളെയും 35 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി. ദ്യക്സാക്ഷികളായ കുട്ടികളുടെയും അയൽക്കാരുടെയും സാക്ഷിമൊഴികൾ നിർണ്ണായകമായി. മൂന്ന് കുഞ്ഞുങ്ങളെ പൂർണ്ണ അനാഥത്ത്വത്തിലേക്ക് എത്തിച്ച പ്രതിയുടെ അതിക്രൂര പ്രവൃത്തിക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button