ഭാര്യയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തി…പാത്രത്തിൽ ഇട്ട് തിളപ്പിച്ചു….

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിലിട്ട് തിളപ്പിച്ചു. . തന്റെ ആറ് മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ കൊന്ന് വലിയ കുട്ടകത്തിലിട്ട് യുവാവ് തിളപ്പിച്ചു. നർ​ഗീസ് എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.സ്വകാര്യ സ്‌കൂളിലെ അടുക്കളയിലാണ് ഇയാൾ ഭാര്യയെ വെള്ളത്തിലിട്ട് തിളപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ ഭർത്താവ് ആഷിഖ് സ്‌കൂളിൽ വാച്ചറായി ജോലി ചെയ്യുകയാണ്. കുറച്ച് മാസങ്ങളായി അടച്ചിട്ട സ്കൂളിലെ ജോലിക്കാർക്കുള്ള ക്വാർട്ടേഴ്‌സിലാണ് ഇയാൾ താമസിച്ചിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആഷിഖ് തന്റെ മൂന്ന് കുട്ടികളുമായി നാടുവിട്ടു. മറ്റ് മൂന്ന് കുട്ടികളുടെയും കസ്റ്റഡി പൊലീസ് ഏറ്റെടുത്തു. വിദ​ഗ്ധ പരിശോധനകൾക്കായി പൊലീസ് യുവതിയുടെ മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി.കു‌ട്ടികളുടെ മൊഴി അനുസരിച്ച് ഭാര്യയെ തലയിണ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ‌പറഞ്ഞു. സ്ത്രീയുടെ ഒരു കാലും ശരീരത്തിൽ നിന്ന് വേർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ, ഭർത്താവ് ഭാര്യയെ അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും അതിന് വിസമ്മതിച്ചപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് നി​ഗമനം. സംഭവത്തിൽ പ്രതിയെ പിടികൂടാൻ തിരച്ചിൽ നടത്തുകയാണ്.പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

Related Articles

Back to top button