ഭാര്യയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു… ഭർത്താവ്….

അമ്പലപ്പുഴ: ഭാര്യവീട്ടിലെത്തി ഭാര്യയെ പെട്രേൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാന്നാർ കണ്ണംപ്പള്ളി വീട്ടിൽ പ്രമോദ് (40) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാൾ ഭാര്യയുടെ വീടായ തോട്ടപ്പള്ളിലെ വീട്ടിലെത്തി ഭാര്യ രാഹുവിനെ പുറത്തേക്കു വിളിച്ചു. ഇതു കണ്ട രാഹുവിൻ്റെ പിതാവ് മോഹൻ ദാസ് ചോദ്യം ചെയ്തപ്പോൾ പ്രമോദ് ഭാര്യാപിതാവുമായി വാക്കേറ്റമുണ്ടാകുകയും, നാട്ടുകാർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. അമ്പലപ്പുഴ പൊലീസെത്തി മൽപ്പിടത്തത്തിലൂടെ ഇയാളെ കീഴടക്കി. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 3 ലിറ്റർ പെട്രോളും 6 ഗുണ്ടും ലൈറ്ററും കണ്ടെടുത്തു. ഭാര്യയെ കൊല്ലാനായാണ് ഇവ കരുതിയതെന്ന് പ്രമോദ് പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രമോദിനെ റിമാൻ്റു ചെയ്തു.

Related Articles

Back to top button