ഭാര്യയെ ജയിലിൽ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു..ഗുരുതര ആരോപണവുമായി…

തൻ്റെ ഭാര്യയും മുൻ പ്രഥമ വനിതയുമായ ബുഷ്‌റ ബീബിയെ ജയിലിൽ വെച്ച് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.തോഷഖാന അഴിമതിക്കേസിന്റെ വാദം കേൾക്കുന്നതിനിടെ ജഡ്ജിക്ക് മുൻപാണ് ഈ കാര്യം വെളിപ്പെടുത്തിയത് .ഭാര്യയുടെ നാക്കിലും തൊലിപ്പുറത്തും വിഷ പ്രയോഗത്തിന്റെ പാർശ്വഫലങ്ങളുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി .

ബുഷ്‌റയ്ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ അതിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബുഷ്റ ബീവിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകളുണ്ടെന്നും പരിശോധിക്കുന്ന ഡോക്ടർമാരെ വിശ്വാസമില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.വിഷപ്രയോഗത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഇമ്രാനോട് ബുഷ്റയുടെ വൈദ്യ പരിശോധന സംബന്ധിച്ച് ഒരു വിശദമായ അപേക്ഷ നൽകാനും കോടതി പറഞ്ഞു .

Related Articles

Back to top button