ഭാര്യയെ കൊന്ന് കഷ്ണങ്ങളായി മുറിച്ച് കുഴമ്പ് പരുവമാക്കി..ഭർത്താവ് പിടിയിൽ…

തന്റെ രണ്ട് മക്കളുടെ അമ്മായായ 38 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അറക്കവാളിനും കത്തിക്കും ശരീരം കഷ്ണങ്ങളാക്കിയ ശേഷം ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ജ്യൂസ് ആക്കി ഭർത്താവ്. ശരീരഭാഗങ്ങൾ കുഴമ്പ് പരുവത്തിൽ ആക്കിയ ശേഷം ഇത് ആസിഡിൽ ഇട്ടാണ് ഭർത്താവ് നശിപ്പിക്കാൻ ശ്രമിച്ചത്. സ്വിറ്റ്സർലൻഡിലെ ബേസലിന് സമീപത്തെ ബിന്നിഗെനിലെ വസതിയിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.പൂർണമായി നശിക്കാതിരുന്ന ചില ശരീര ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയതിനേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 38കാരിയായ ക്രിസ്റ്റീന ജോക്സിമോവിച്ച് കൊല്ലപ്പെട്ടതായി വ്യക്തമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് 38കാരി നേരിടേണ്ടി വന്ന ക്രൂരത മറനീക്കിയെത്തിയത്. ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ ഭർത്താവായ തോമസ് ഇതിനോടകം കൊലപാതകത്തേക്കുറിച്ച് കുറ്റസമ്മതം നടത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.സ്വയം പ്രതിരോധത്തിനായാണ് യുവതിയെ ആക്രമിച്ചതെന്നാണ് തോമസ് വിശദമാക്കിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തോട് ചെയ്ത ക്രൂരത ഈ വാദം തള്ളുന്നതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ലൂസാന്നയിലെ ഫെഡറൽ കോടതി ജാമ്യം അനുവദിക്കണമെന്ന തോമസിന്റെ വാദം തള്ളി ഇയാളെ പൊലീസ് കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഇയാളുടെ മാനസികാരോഗ്യ നില പരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button