ഭാര്യയുമായി ലോഡ്ജില്‍ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ചു……
വെള്ളറട : ഭാര്യയുമായി രണ്ടുദിവസം മുമ്പ് വെള്ളറടയിലെ ലോഡ്ജില്‍ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ചു. കിളിയൂര്‍ മേക്കക്കര വീട്ടില്‍ രതീഷ് (33) ആണ് തൂങ്ങിമരിച്ചത്. ഒരാഴ്ച മുമ്പ് രതീഷ് കൊല്ലം സ്വദേശിയായ സെലിന്‍ (30)നെ വിവാഹം കഴിച്ചിരുന്നു. വെള്ളറടയിലുള്ള സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ കഴിഞ്ഞദിവസം ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആത്മഹത്യാശ്രമം ഭാര്യ സെലിന്‍ തടഞ്ഞിരുന്നു. ഇന്നലെ രാത്രി വീണ്ടും ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് സെലിന്‍ സമീപത്തുള്ള പോലീസ്‌റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയും പോലീസ് ലോഡ്ജില്‍ എത്തിയപ്പോഴേക്കും രതീഷ് തൂങ്ങിമരിച്ചു കഴിഞ്ഞിരുന്നു. ഫോറന്‍സിക് വിദഗ്ധരെത്തി നടപടികള്‍ സ്വീകരിച്ച ശേഷം രതീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സെലിനെ കൊല്ലത്തു നിന്നും രക്ഷിതാക്കളെ വരുത്തി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്.



