ഭാര്യയുമായി രഹസ്യബന്ധം..യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്…

ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് മുൻ സഹപ്രവർത്തകനായ യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്.22 കാരനായ ഹോട്ടൽ ജീവനക്കാരൻ സച്ചിൻ കുമാറിനെയാണ് കൊലപ്പടുത്തിയത് .സംഭവത്തിൽ സച്ചിന്റെ സുഹൃത്തായ ഷബീന ബീഗത്തിന്റെ ഭർത്താവ് ഹാഷിബ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു .കഴിഞ്ഞ ഞായറാഴ്ച മുതൽ സച്ചിൻ കുമാറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോളാണ് യുവാവ് മരിച്ച വിവരം പുറത്തറിഞ്ഞത് .

ഭാര്യയുമായി യുവാവിന് പ്രണയബന്ധമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്ന് ദില്ലി പൊലീസ് പറയുന്നു. ബന്ധമറിഞ്ഞ ഹാഷിബ് ഖാൻ യുവാവിനെ വീട്ടിലേക്ക് ക്ഷണിയ്ക്കാൻ ഭാര്യയെ നിർ‍ബന്ധിക്കുകയായിരുന്നു .തുടർന്ന് വീട്ടിലെത്തിയ സച്ചിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം പുറത്ത് തള്ളുകയുമായിരുന്നുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button