ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം പ്രചരിച്ചു.. പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു…

മലപ്പുറം: ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം പ്രചരിച്ചതിന് പിന്നാലെ മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. കോൺഗ്രസിലെ ചൂരപ്പിലാൻ ഷൗക്കത്താണ് ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തനിക്ക് ലഭിക്കുന്ന കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇയാൾ ഭാര്യയുമായി ചർച്ച ചെയ്തത്.

‘പ്രസിഡന്റ് പദവി ഒഴിഞ്ഞാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കമ്മീഷൻ നഷ്ടമാകും. വരുമാനം നിലനിർത്തണമെങ്കിൽ കാലുമാറണം, അത് മോശവുമാണ്”- എന്നാണ് ഇയാൾ ഭാര്യയോട് ഫോണിൽ പറഞ്ഞത്. ഈ സംഭാഷണം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും നിമിഷനേരംകൊണ്ട് വൈറലാകുകയും ചെയ്തു. ഡിസിസി വൈസ് പ്രസിഡൻറ് കെ സി കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അജീഷ് എടയാലത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തിൽ ഷൗക്കത്തിന്റെ പിഴവ് കണ്ടെത്തി. തുടർന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ഷൗക്കത്തിനോട് രാജിവെക്കാൻ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ധാരണപ്രകാരം പ്രസിഡന്റ് പദവി ആദ്യ രണ്ടര വർഷം കോൺഗ്രസിനും അടുത്ത രണ്ടര വർഷം ലീഗിനുമാണ്. ഷൗക്കത്തിന് ആറ് മാസം കൂടി കാലാവധി ബാക്കി നിൽക്കെയാണ് രാജി.

Related Articles

Back to top button