ചെങ്ങന്നൂരിൽ… ഭാര്യ ആത്മഹത്യ ചെയ്ത… യുവാവിനെ കാണാതായി… കാർ പാലത്തിന് സമീപം… ഉള്ളിൽ…

ചെങ്ങന്നൂർ: ഭാര്യയുടെ മരണത്തെ തുടർന്ന് കാണാതായ യുവാവിന്റെ കാർ വെൺമണി പുലക്കടവ് പാലത്തിനു സമീപത്ത് നിന്ന് കണ്ടെത്തി. പത്തനംതിട്ട സ്വദേശി അരുൺ ബാബു എന്നയാളുടെ വാഹനമാണ് ഇന്ന് രാവിലെ പാലത്തിനു സമീപത്ത് നിന്ന് നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് വെൺമണി പൊലീസ് സ്ഥലത്തെത്തി കാർ പരിശോധിക്കവേ വാഹനത്തിന് ഉള്ളിൽ നിന്നും രക്തക്കറ കണ്ടെത്തി.

അരുൺ ബാബുവിന്റെ ഭാര്യ ലിബി രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ച് വാഹനം പാർക്കു ചെയ്തുവരാമെന്നു പറഞ്ഞ് പോയതായിരുന്നു അരുൺ. ഇയാളെ പിന്നീട് കണ്ടിട്ടില്ല. ലിബിയുടെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button