ഭാര്യയാണോ, കാമുകിയാണോ?..യാത്രക്കാരോട് ഇനി മോശം ചോദ്യം വേണ്ടെന്ന് ഗണേഷ് കുമാർ…
കെഎസ്ആർടിസി ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ.കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ലെന്നും യാത്രക്കാർ വണ്ടിയിൽ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആർടിസിയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെന്നും അദ്ദേഹം പറയുന്നു.സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലെയും കണ്ടക്ടർമാർ അവരോട് സ്നേഹത്തിൽ പെരുമാറണം. ഇത്തരം പെരുമാറ്റം കെഎസ്ർടിസിയിലെയും കണ്ടക്ടർമാർ അവരോട് സ്നേഹത്തിൽ പെരുമാറണം. ഇത്തരം പെരുമാറ്റം കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വർധിപ്പിക്കും അത് ജീവനക്കാർക്ക് അന്തസ്സായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു.