ഭാര്യക്ക് വേറെ ബന്ധമെന്ന് സംശയം..യുവതിയെ കൊന്ന് മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു….
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം .ഭാര്യയെ കൊന്ന് മൃതദേഹം മറവ് ചെയ്ത് യുവാവ് .22-കാരിയായ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കേസിൽ നദീം ഉദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
22കാരിയാണ് കൊല്ലപ്പെട്ട യുവതി.ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി കഴിഞ്ഞ കുറച്ച് നാളുകളായി മാതാപിതാക്കൾക്കൊപ്പമാണ് താമസം. എന്നാൽ മെയ് 21-ന് പ്രതി ഭാര്യയെ മൊബൈൽ ഫോണിൽ വിളിച്ച് കരോണ്ട് ക്രോസിംഗിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെവെച്ചുണ്ടായ വഴക്കിലാണ് ഇയാൾ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നത്. തുടർന്ന് ഓട്ടോറിക്ഷയിൽ മൃതദേഹം 2 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. കത്തിച്ച ശേഷം ഭോപ്പാലിലെ ഒരു ഡംപ് യാർഡിന് സമീപം കുഴിച്ചിട്ടതായും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. 22 കാരിയായ ഇരയുടെ ശരീരഭാഗങ്ങൾ പോലീസ് കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.