ഭാര്യക്കൊപ്പമെത്തി വാടകയ്ക്ക് വീടെടുത്തു..ആർക്കും സംശയമില്ല..എന്നാൽ പൊലീസ് കണ്ടെത്തിയത്.. ബിജെപി പ്രവർത്തകൻ പിടിയിൽ…
തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന അനധികൃത സ്പിരിറ്റ് ശേഖരവുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോളായിരുന്നു സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രത്തെ കുറിച്ചുള്ള വിവരം ലഭിച്ചത് . ഇതോടെ ജനവാസ മേഖലയില്‍ വീട് വാടകയ്‌ക്കെടുത്ത് സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രമാക്കി മാറ്റിയ യുവാവ് പിടിയിലായി.വാടനപ്പള്ളി തയ്യില്‍ വീട്ടില്‍ കുമാരന്‍കുട്ടി മകന്‍ മണികണ്ഠന്‍ (41) ആണ് പിടിയിലായത്. തൃശൂര്‍ വെസ്റ്റ് പൊലീസ് വീട് റെയ്ഡ് നടത്തിയാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍നിന്നും 110 കന്നാസുകളില്‍ സൂക്ഷിച്ച സ്പിരിറ്റ് പൊലീസ് കണ്ടെടുത്തു. 18,000 രൂപയ്ക്ക് മാസവാടകയില്‍ എടുത്ത വീടാണ് ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്നത്.
ഇയാള്‍ സിപിഎം പ്രവര്‍ത്തകനടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസടക്കം 40 ക്രിമിനല്‍ കേസില്‍ പ്രതിയാണ്. തൃശൂര്‍, എറണാകുളം, മലപ്പുറം ഭാഗത്തുള്ള കള്ളുഷാപ്പുകളിലേക്ക് വേണ്ടിയുള്ള സ്പിരിറ്റാണ് കണ്ടെത്തിയത്.ആറുമാസം മുമ്പാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്. വളം സൂക്ഷിപ്പ് കേന്ദ്രമാണെന്നും ഒപ്പമുള്ളത് ഭാര്യയും കുട്ടികളുമാണെന്നുമാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ രണ്ടാം ഭാര്യയാണ് ഇതെന്ന് പോലീസ് പറഞ്ഞു.




