ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കൗൺസിൽ സമാപിച്ചു
മാവേലിക്കര: രണ്ടു ദിവസമായി മാവേലിക്കര വിദ്യാധിരാജാ വിദ്യാ പീഠം സെൻട്രൽ – സൈനിക് സ്കൂളിൽ നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കൗൺസിൽ സമാപിച്ചു. മലയോര കടലോര മേഖലകളിലെ കുട്ടികൾക്ക് ഗുണാത്മകമായ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സംഘടന കൂടുതൽ ശ്രമിക്കുമെന്നും ഈ മേഖലകളിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പരമാവധി പ്രോൽസാഹനം സംഘടന നൽകുമെന്നും സമാപന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ജയകുമാർ പറഞ്ഞു. സംഘടനയുടെ പുതിയ ഭാരവാഹികളായി പി.ഗോപാലൻകുട്ടി മാസ്റ്റർ (പ്രസിഡന്റ്), ആർ.വി.ജയകുമാർ (ജനറൽ സെക്രട്ടറി), ആർ.അനീഷ് കുമാർ (സംഘടനാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.